Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Magh Election

America

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്: ടീം യുണൈറ്റഡിന് ചരിത്ര വിജയം, റോ​യി മാ​ത്യു പ്ര​സി​ഡ​ന്‍റ്

ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) 2026-27 ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ "ടീം ​യു​ണൈ​റ്റ​ഡ്' പാ​ന​ലി​ന് ച​രി​ത്ര വി​ജ​യം. പ്ര​സി​ഡ​ന്‍റ്, ട്ര​സ്റ്റി ബോ​ർ​ഡ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് തു​ട​ങ്ങി എ​ല്ലാ സീ​റ്റു​ക​ളി​ലും ടീം ​യു​ണൈ​റ്റ​ഡ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച റോ​യി സി. ​മാ​ത്യു 1509 വോ​ട്ടു​ക​ൾ നേ​ടി ഉ​ജ്വ​ല വി​ജ​യം ക​ര​സ്ഥ​മാ​ക്കി. എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യ ചാ​ക്കോ പി. ​തോ​മ​സി​ന് 836 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

ട്ര​സ്റ്റി ബോ​ർ​ഡ് & എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഫ​ല​ങ്ങ​ൾ: ട്ര​സ്റ്റി ബോ​ർ​ഡ്: ക്ലാ​ര​മ്മ മാ​ത്യൂ​സ് (1593 വോ​ട്ടു​ക​ൾ) വി​ജ​യി​ച്ചു. (എ​തി​രാ​ളി ജോ​സ​ഫ് മ​ത്താ​യി ഒ​ലി​ക്ക​ൻ - 715 വോ​ട്ടു​ക​ൾ).

വ​നി​താ പ്ര​തി​നി​ധി​ക​ൾ: അ​മ്പി​ളി ആ​ന്‍റ​ണി (1514 വോ​ട്ടു​ക​ൾ), അ​നി​ല സ​ന്ദീ​പ് (1367 വോ​ട്ടു​ക​ൾ) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യൂ​ത്ത് റ​പ്ര​സെ​ന്‍റേ​റ്റീ​വ്: മൈ​ക്കി​ൾ ജോ​യ് (1307 വോ​ട്ടു​ക​ൾ) വി​ജ​യി​ച്ചു. (എ​തി​രാ​ളി ഡോ. ​ന​വീ​ൻ പാ​ത്തി​യി​ൽ - 1013 വോ​ട്ടു​ക​ൾ).

ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്: ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സി​ലേ​ക്കു​ള്ള 11 സീ​റ്റു​ക​ളി​ലും ടീം ​യു​ണൈ​റ്റ​ഡ് തൂ​ത്തു​വാ​രി. 1582 വോ​ട്ടു​ക​ൾ നേ​ടി ഷി​നു എ​ബ്ര​ഹാം ആ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്.

വി​ജ​യി​ച്ച ബോ​ർ​ഡ് അം​ഗ​ങ്ങ​ളും അ​വ​ർ​ക്ക് ല​ഭി​ച്ച വോ​ട്ടു​ക​ളും താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്: ഷി​നു എ​ബ്ര​ഹാം: 1582, ജീ​വ​ൻ സൈ​മ​ൺ: 1574, വി​നോ​ദ് ചെ​റി​യാ​ൻ: 1551, മാ​ത്യു തോ​മ​സ് (സ​ന്തോ​ഷ് ആ​റ്റു​പു​റം): 1499, ഡോ. ​സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ: 1494, ജി​ൻ​സ് മാ​ത്യു: 1462, സാ​ജ​ൻ ജോ​ൺ: 1431, ബ​നീ​ജ ചെ​റു: 1422, ഡെ​ന്നീ​സ് മാ​ത്യു: 1268, ബി​ജു ശി​വ​ൻ: 1266,സു​നി​ൽ ത​ങ്ക​പ്പ​ൻ: 1251.

എ​തി​ർ പാ​ന​ലാ​യ ടീം ​ഹാ​ർ​മ​ണി​യു​ടെ സ്ഥാ​നാ​ർ​ഥി​ക​ളേ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലെ​ത്തി​യാ​ണ് ടീം ​യു​ണൈ​റ്റ​ഡ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യം ഉ​റ​പ്പി​ച്ച​ത്.

ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹം ടീം ​യു​ണൈ​റ്റ​ഡി​ന്‍റെ വി​ക​സ​ന ന​യ​ങ്ങ​ളെ​യും നേ​തൃ​ത്വ​ത്തെ​യും പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കു​ന്ന​താ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സൂ​ചി​പ്പി​ക്കു​ന്ന​ത്.

 

NRI

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്: ഡെ​ന്നി​സ് മാ​ത്യു മ​ത്സ​രി​ക്കു​ന്നു

ഹൂ​സ്റ്റ​ൺ: ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (മാ​ഗ്) 2026ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ റോ​യ് മാ​ത്യു ന​യി​ക്കു​ന്ന "ടീം ​യു​ണൈ​റ്റ​ഡ്' പാ​ന​ലി​ൽ നി​ന്ന് ഡെ​ന്നി​സ് മാ​ത്യു ജ​ന​വി​ധി തേ​ടു​ന്നു.

സാ​മൂ​ഹ്യ-​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ഡെ​ന്നി​സ് മാ​ത്യു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ, ഇ​ന്ത്യ​ൻ നെ​ഫ്രോ​ള​ജി അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യി​ൽ അം​ഗ​മാ​യ അ​ദ്ദേ​ഹം, ഹൂ​സ്റ്റ​ൺ ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​ണ്. 2024-2025 വ​ർ​ഷ​ത്തെ യു​വ​ജ​ന സ​ഖ്യം ട്ര​ഷ​റ​റാ​യും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

ഫോ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ഡെ​ന്നി​സ്, 2022-2024 കാ​ല​യ​ള​വി​ൽ ഫോ​മ നാ​ഷ​ണ​ൽ സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഫോ​മ സ​തേ​ൺ റീ​ജി​യ​ൺ "ഹെ​ൽ​പ്പിം​ഗ് ഹാ​ൻ​ഡ്സ്' ചാ​രി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ദ്ദേ​ഹം, സ​ഹ​ജീ​വി​സ്നേ​ഹ​വും ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​വു​മു​ള്ള ഒ​രു യു​വ​നേ​താ​വാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

റോ​യ് മാ​ത്യു (പ്ര​സി​ഡ​ന്‍റ്), ക്ലാ​ര​മ്മ മാ​ത്യൂ​സ് (ട്ര​സ്റ്റി ബോ​ർ​ഡ്) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലി​ൽ വി​നോ​ദ് ചെ​റി​യാ​ൻ, സ​ന്തോ​ഷ് ആ​റ്റു​പു​റം, ഡോ. ​സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, ജീ​വ​ൻ സൈ​മ​ൺ, സാ​ജ​ൻ ജോ​ൺ, മൈ​ക്കി​ൾ ജോ​യ്, ഷ​നു എ​ബ്ര​ഹാം, സു​നി​ൽ ത​ങ്ക​പ്പ​ൻ, അ​നി​ല സ​ന്ദീ​പ്, അ​മ്പി​ളി ആ​ന്‍റ​ണി, ബി​ജു ശി​വ​ൻ, ബ​നീ​ജ ചെ​റു, ജി​ൻ​സ് മാ​ത്യു, ഡെ​ന്നി​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്നു.

ഡി​സം​ബ​ർ 13ന് ​സ്റ്റാ​ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഹാ​ളി​ൽ (2411 5th St, Stafford, TX 77477) വ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

NRI

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്: അ​മ്പി​ളി ആ​ന്‍റ​ണി ജ​ന​വി​ധി തേ​ടു​ന്നു

ഹൂ​സ്റ്റ​ൺ: ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (മാ​ഗ്) 2026ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ റോ​യ് മാ​ത്യു ന​യി​ക്കു​ന്ന "ടീം ​യു​ണൈ​റ്റ​ഡ്' പാ​ന​ലി​ൽ നി​ന്ന് വ​നി​താ പ്ര​തി​നി​ധി സ്ഥാ​ന​ത്തേ​ക്ക് അ​മ്പി​ളി ആ​ന്‍റ​ണി മ​ത്സ​രി​ക്കു​ന്നു.

ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തോ​ടൊ​പ്പം ക​ലാ - സാം​സ്കാ​രി​ക രം​ഗ​ത്തും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​തി​ഭ​യാ​ണ് അ​മ്പി​ളി ആ​ന്‍റ​ണി. എം​ഡി ആ​ൻ​ഡേ​ഴ്സ​ൺ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ര​ജി​സ്റ്റേ​ർ​ഡ് ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന ഇ​വ​ർ, ഹൂ​സ്റ്റ​ണി​ലെ അ​റി​യ​പ്പെ​ടു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റും കൂ​ടി​യാ​ണ്.

ആ​ശ റേ​ഡി​യോ​യി​ലെ റേ​ഡി​യോ ജോ​ക്കി​യാ​യും പ്ര​ഫ​ഷ​ണ​ൽ എം​സി​യാ​യും അ​മ്പി​ളി മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഹൂ​സ്റ്റ​ൺ സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ​യും തൃ​ശൂ​ർ അ​സോ​സി​യേ​ഷ​നി​ലെ​യും സ​ജീ​വ അം​ഗ​മാ​ണ്.

റോ​യ് മാ​ത്യു (പ്ര​സി​ഡ​ന്‍റ്), ക്ലാ​ര​മ്മ മാ​ത്യൂ​സ് (ട്ര​സ്റ്റി ബോ​ർ​ഡ്) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലി​ൽ വി​നോ​ദ് ചെ​റി​യാ​ൻ, സ​ന്തോ​ഷ് ആ​റ്റു​പു​റം, ഡോ. ​സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, ജീ​വ​ൻ സൈ​മ​ൺ, സാ​ജ​ൻ ജോ​ൺ, മൈ​ക്കി​ൾ ജോ​യ്, ഷ​നു എ​ബ്ര​ഹാം, സു​നി​ൽ ത​ങ്ക​പ്പ​ൻ, അ​നി​ല സ​ന്ദീ​പ്, അ​മ്പി​ളി ആ​ന്‍റ​ണി, ബി​ജു ശി​വ​ൻ, ബ​നീ​ജ ചെ​റു, ജി​ൻ​സ് മാ​ത്യു, ഡെ​ന്നി​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്നു.

ഡി​സം​ബ​ർ 13ന് ​സ്റ്റാ​ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഹാ​ളി​ൽ (2411 5th St, Stafford, TX 77477) വ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

NRI

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്: ശ​ക്തി​പ്ര​ക​ട​ന​വു​മാ​യി ടീം ​യു​ണൈ​റ്റ​ഡ്

സ്റ്റാ​ഫോ​ർ​ഡ്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) 2026ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം കു​റി​ച്ച് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി റോ​യ് മാ​ത്യു ന​യി​ക്കു​ന്ന ടീം ​യു​ണൈ​റ്റ​ഡി​ന്‍റെ കി​ക്ക്-​ഓ​ഫ് ച​ട​ങ്ങ് സ്റ്റാ​ഫോ​ർ​ഡി​ലെ കേ​ര​ള ഹൗ​സി​ൽ ന​ട​ന്നു.

ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ അ​ഭൂ​ത​പൂ​ർ​വ​മാ​യ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ഈ ​പ​രി​പാ​ടി, വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തി. ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടാ​നാ​യി സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ എ​ത്തി​ച്ചേ​ർ​ന്നു. മേ​യ​ർ​മാ​ർ മു​ത​ൽ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ വ​രെ ടീം ​യു​ണൈ​റ്റ​ഡി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി.

 

NRI

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്: ഒ​ഴി​വാ​കു​മോ മ​ത്സ​രം ? ആ​കാം​ഷ​യോ​ടെ മ​ല​യാ​ളി സ​മൂ​ഹം

ഹൂ​സ്റ്റ​ൺ: ഡി​സം​ബ​ർ ര​ണ്ടാം വാ​ര​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ ഡ​യ​റ​ക്‌ടർ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഹൂ​സ്റ്റ​ൺ മ​ല​യാ​ളി​ക​ളും അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​വും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള​തും ശ​ക്ത​മാ​യ ഘ​ട​ന​യു​ള്ള​തു​മാ​യ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും അ​വാ​ർ​ഡു​ക​ളും നേ​ടി​യി​രി​ക്കു​ന്ന സ​ജീ​വ പ്ര​സ്ഥാ​ന​മാ​ണ് മാ​ഗ് ഹൂ​സ്റ്റ​ൺ.

ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യ ര​ണ്ട് മി​നി ഹാ​ളു​ക​ളും സ്പോ​ർ​ട്സ് പ​രി​പാ​ടി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്.

അ​തി​നൊ​പ്പം ത​ന്നെ, വി​ശാ​ല​മാ​യ ഓ​ഡി​റ്റോ​റി​യം നി​ർ​മ്മി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ലം വാ​ങ്ങി​യ​തും അ​തി​ന്‍റെ വി​ജ​യ​ത്തി​നാ​യി മു​ൻ​കാ​ല ബോ​ർ​ഡു​ക​ളും നി​ല​വി​ലെ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഉ​ത്സാ​ഹ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

റോ​യി മാ​ത്യു​വും ചാ​ക്കോ തോ​മ​സും നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ട് പാ​ന​ലു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി രം​ഗ​ത്തു​ണ്ട്. സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​പ​ര​മാ​യ പാ​ര​മ്പ​ര്യ​ങ്ങ​ളും ഇ​രു​പാ​ന​ലു​ക​ളി​ലും കാ​ണാം.

മാ​ഗി​ന്‍റെ പു​തി​യ നി​ർ​മാ​ണ​വും ഭാ​വി പ​ദ്ധ​തി​ക​ളും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ഇ​രു​പാ​ന​ലു​ക​ളി​ലു​മു​ള്ള മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ ചേ​ർ​ത്തെ​ടു​ത്ത ഏ​ക​ക​ണ്ഠ​മാ​യ ഒ​രു പാ​ന​ൽ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് ഹൂ​സ്റ്റ​ണി​ലെ ഭൂ​രി​ഭാ​ഗം മ​ല​യാ​ളി​ക​ളു​ടെ​യും ആ​ഗ്ര​ഹം.

മാ​ഗി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളു​ടെ​യും മു​തി​ർ​ന്ന അം​ഗ​ങ്ങ​ളു​ടെ​യും ഉ​പ​ദേ​ശ​ത്തോ​ടെ ഇ​ത്ത​ര​മൊ​രു ഏ​ക​പാ​ന​ൽ രൂ​പീ​ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ശ​ക്ത​മാ​യ അ​ഭി​പ്രാ​യ​മു​ണ്ട്.

16 ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ തു​ല്യ​മാ​യി ഇ​രു​പാ​ന​ലി​ലും പ​ങ്കി​ട്ടും. പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​രു പാ​ന​ലി​ന് ന​ൽ​കി ആ ​പാ​ന​ലി​ൽ നി​ന്ന് ഏ​ഴും മ​റ്റേ പാ​ന​ലി​നു ഒ​മ്പ​തു​മാ​യി വി​ഭ​ജി​ച്ചാ​ൽ ഒ​രു സ​മ​വാ​ക്യം ക​ണ്ടെ​ത്താ​ൻ ക​ഴി​യും.

ഹൂ​സ്റ്റ​ണി​ലെ മി​ക്ക​വാ​റും ദേ​വാ​ല​യ​ങ്ങ​ളും അ​മ്പ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ര​ണ്ടു പാ​ന​ലം​ഗ​ങ്ങ​ളും. അ​തോ​ടൊ​പ്പം ഒ​ക്ടോ​ബ​ർ മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കു​ന്ന എ​ല്ലാ അ​സോ​സി​യേ​ഷ​ൻ യോ​ഗ​ങ്ങ​ളി​ലും മീ​റ്റിം​ഗു​ക​ളി​ലും കൂ​ട്ടാ​യ്മ​ക​ളി​ലും പ​ങ്കെ​ടു​ക്ക​ണം.

മി​ക്ക​വാ​റും യോ​ഗ​ങ്ങ​ളി​ൽ ര​ണ്ടു പാ​ന​ലം​ഗ​ങ്ങ​ളും ത​മ്മി​ൽ ക​ണ്ടു​മു​ട്ടും. ജോ​ലി​യി​ൽ നി​ന്ന് അ​വ​ധി​യെ​ടു​ത്തും കു​ടും​ബ​ത്തി​ന് ന​ൽ​കേ​ണ്ട സ​മ​യ​ത്തി​ൽ നി​ന്ന് സ​മ​യം ക​ട​മെ​ടു​ത്തും എ​ങ്ങ​നെ​യും മ​ത്സ​രി​ച്ചു ജ​യി​ച്ചു ക​യ​റാ​നു​ള്ള ത​യാ​റെ​ടു​പ്പാ​ണ് ന​ട​ക്കു​ന്ന​ത്.

ര​ണ്ട് പാ​ന​ലു​ക​ളി​ലു​മു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ന്നി​ധ്യം മൂ​ലം സാ​ധാ​ര​ണ​യാ​യി ആ​ളു​ക​ൾ കു​റ​വാ​യി​രു​ന്ന മ​ല​യാ​ളി യോ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ കൂ​ടു​ത​ൽ പേ​ർ എ​ത്തു​ന്ന​തും ഒ​രു സാ​ന്നി​ധ്യാ​നു​ഭ​വ​മാ​ണ്.

മാ​ഗി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി ഒ​റ്റ​പാ​ന​ൽ എ​ന്ന ആ​ശ​യം ന​ട​പ്പി​ലാ​ക​ട്ടെ എ​ന്നാ​ണ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ലെ ഭൂ​രി​ഭാ​ഗം മ​ല​യാ​ളി​ക​ളു​ടെ‌​യും ആ​ഗ്ര​ഹം.

Latest News

Corehub Up